Trending

പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മാവൂർ:പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പന്തീരങ്കാവ് സ്വദേശി റഹൂഫ് (44) യാണ് പന്നിയങ്കര പോലീസ് പിടി കൂടിയത്. യുകെജിയിൽ പഠിക്കുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ്
ഇയാളെ കസ്റ്റഡിയിലെടുത്തത്. 
എസ് ഐ കിരൺ ശശിധരൻ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞു. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയതു . മറ്റ് ഏതെങ്കിലും കുട്ടികളോട് പ്രതി സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ് .അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 
എ എസ് ഐ  ബാബു ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിൽജിത്ത്, ഷിബിൻ. എന്നിവർ അന്വേഷണത്തിന് നേതൃത്ത്വം നൽകി.

Post a Comment

Previous Post Next Post