Trending

വാഹനാപകടത്തിൽ യുവാവ് മരിച്ചു

 



മാവൂർ - കോഴിക്കോട് റോഡിൽ ചെറൂപ്പ കുട്ടായി ബിൽഡിങ്ങിന് എതിർവശത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.പെരുവയൽ സ്വദേശി അബിൻ കൃഷ്ണ (21)ആണ് മരിച്ചത്.ഇന്ന് രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്.
പെരുവയൽ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക്
സ്കൂട്ടറിൽ വരുമ്പോൾ
നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചു.
ചെറൂപ്പ ഇരുചക്രവാഹന ഷോറൂമിലെ ജീവനക്കാരനാണ് മരിച്ച അബിൻ കൃഷ്ണ.
അപകടം നടന്ന സ്ഥലത്ത് റോഡിന് കുറുകെ നേരത്തെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി കുഴി എടുത്തിരുന്നു.
ഇത് ടാറിങ് ചെയ്ത് അടച്ചെങ്കിലും
ഈ ഭാഗത്തെ റോഡ് താഴ്ന്ന നിലയിലാണ്.
ഇതിൽ ഇറങ്ങി നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിൽ മറ്റൊരു ഇരുചക്ര വാഹനത്തിൻ്റെ ഹാന്റിലിന്ന് അബിൻ കൃഷ്ണസഞ്ചരിച്ച സ്കൂട്ടർ
തട്ടിയതായി സൂചനയുണ്ട്.
ഇതു കേന്ദ്രീകരിച്ചും മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടർന്ന് മാവൂർ കോഴിക്കോട് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
മാവൂർ പോലീസ് സ്ഥലത്തെത്തിയാണ്
ഗതാഗതം നിയന്ത്രിച്ചത്.

Post a Comment

Previous Post Next Post