Trending

എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി; ഭാര്യ പൊലീസ് കസ്റ്റഡിയിൽ





കൊച്ചി: എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടോടെ നായരമ്പലത്താണ് സംഭവം. സംഭവത്തിൽ ജോസഫിന്‍റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post