കൊടുവള്ളി:കൊടുവള്ളി നഗരസഭയിലെ 4-ാം ഡിവിഷൻ പൊയിലങ്ങാടിയിൽ പ്രദേശവാസികളുടെ വീടുകൾക്കും,കുടിവെള്ള പദ്ധതി ടാങ്കുകൾക്കും ഭീഷണിയായി അനധികൃതമായി പ്രവർത്തിക്കുന്ന ജനവാസ മേഖലയിലെ കിഴക്കണ്ടംപാറ കരിങ്കൽ ക്വാറി ഉടനെ അടച്ചുപൂട്ടണമെന്നും, നഗരസഭ സെക്രട്ടറി അനുവദിച്ച ലൈസൻസ് ഉടനെ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പൊയിലങ്ങാടിയിൽ സമരപന്തൽ കെട്ടി ക്വാറിക്കെതിരെ സമരം ശക്തമാക്കി.പരിപാടി ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം ഷാൻമാസ്റ്റർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.വിം.എം.ഹംസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.മെമ്പർ പി.സി.ഹബീബ് തമ്പി, മുസ്ലീംലീഗ് മുനിസിപ്പൽ ജന.സെക്രട്ടറി അലി മാനിപുരം,സി.പി.എം.മുൻ ലോക്കൽ സെക്രട്ടറി ഒ.പുഷ്പൻ,ആർ.ജെ.ഡി.ജില്ലാ കമ്മിറ്റി അംഗം പി.സി.മോയിൻകുട്ടി, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ഇഖ്ബാൽ എം.പി,റഹീം മാസ്റ്റർ,സലീം അണ്ടോണ, ഒ.കെ.രാജൻ,പി.കെ.ഷിബു,പി.കെ.വേലായുധൻ,നഗരസഭ കൗൺസിലർമാരായ കെ.സുരേന്ദ്രൻ,എൻ.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
പൊയിലങ്ങാടി ജനവാസ മേഖലയിലെ കിഴക്കണ്ടംപാറ കരിങ്കൽ ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമര പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
byWeb Desk
•
0