കൊടുവള്ളി: സംഘടിത സക്കാത്ത് സംവിധാനത്തിലൂടെ മാത്രമേ സമൂഹത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനം സാധ്യമാവുകയുള്ളുവെന്ന് ബൈത്തുസകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ബൈത്തുസ്സകാത്ത് കേരളയും മദീന മസ്ജിദ് സകാത്ത് കമ്മിറ്റിയും ഗ്രീൻ വാലി റസിഡൻറ്സ് അസോസിയേഷനും സംയുക്തമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഓരോ മനുഷ്യൻ്റെയും മൗലികാവകാശങ്ങളിൽ പെട്ടതാണ് കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു കൂര എന്നത്.സർക്കാറുകളും സന്നദ്ധ സംഘടനകളും മറ്റും കഴിവിൻ്റെ പരമാവധി ഈ വിഷയത്തിൽ ഇടപെടുന്നുണ്ടെങ്കിലും വീടെന്ന സ്വപ്നം പൂവണിയാത്ത ധാരാളം കുടുംബങ്ങൾ നമ്മുടെ രാജ്യത്ത് വർദ്ധിച്ച് വരുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. ഇത് പോലെയുള്ള സംഘടിത സകാത്ത് കൂട്ടായ്മകൾ വർദ്ധിപ്പിക്കുവാൻ എല്ലാ വിഭാഗം മത സംഘടനകളും തയ്യാറാകണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പൂർത്തീകരിച്ച വീടിൻ്റെ സമർപ്പണം കൊടുവള്ളി നഗരസഭ കൗൺസിലർമാരായ എളങ്ങോട്ടിൽ ഹസീനക്കും ഡിവിഷൻ കൗൺസിലർ ഹസീന നാസറിനും താക്കോൽ കൈമാറി ശൈഖ് മുഹമ്മദ് കാരക്കുന്ന് നിർവ്വഹിച്ചു.ചടങ്ങിൽ
ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെകട്ടറി ആർ. കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ടൗൺ ജുമാമസ്ജിദ് ഖാളി ബഷീർ റഹ്മാനി മുഖ്യാതിഥി ആയിരുന്നു. യു.കെ.ഇഖ്ബാൽ,
എം.എ.മുഹമ്മദ് യൂസുഫ് ,വി.സി. നാസർ ,യു.പി. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് പി.ടി ഉസ്മാൻ സ്വാഗതവുംപീപ്പ്ൾസ് ഫൗണ്ടേഷൻ കോ ഓഡിനേറ്റർ കെ. സുബൈർ നന്ദിയും പറഞ്ഞു