താമരശ്ശേരി:ജവാൻ പി മാധവൻ നായർ പുരസ്കാരവും പ്രഭാത് ബുക്ക് ഹൗസ് എൻഡോവ് മെന്റും തച്ചംപൊയിൽ പള്ളിപ്പുറം എ എൽ പി സ്കൂളിന് സമ്മാനിച്ചു.
10001 രൂപയുടെ പുസ്തകങ്ങൾ അടങ്ങിയതാണ് പുരസ്കാരം.പ്രശസ്ത ഗാന രചയിതാവ് ബാപ്പു വാവാട് പരിപാടി ഉദ്ഘാടനം ചെയ്തു.
ആർദ്രമായ സ്നേഹവും മനുഷ്യത്വവും വായനയിലൂടെ മാത്രമേ ഉണ്ടാക്കിയെടുക്കാൻ കഴിയൂ എന്നും ,.ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങൾ പറഞ്ഞുകൊടുത്ത വിദ്യാഭ്യാസ സമ്പ്രദായത്തെ തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ് എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ വാർഡ് മെമ്പർ ഖദീജ സത്താർ, താമരശ്ശേരി ഡിവൈഎസ്പി, പി പ്രമോദ്, അഷറഫ് കുരുവട്ടൂർ, സി.പി സദാനന്ദൻ, ഉണ്ണി നാരായണൻ നായർ, രാജേഷ് പുതിയ പുറത്ത്, ശ്രീജ പി എം, സജ്ന, പ്രവീൺ കെ നമ്പൂതിരി, ഡോ വി എൻ സന്തോഷ് കുമാർ,എന്നിവർ സംസാരിച്ചു. സ്കൂളിനു ള്ള പ്രശസ്തിപത്രം കെ കല്യാണിക്കുട്ടിയമ്മ സമർപ്പിച്ചു.