താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിലുള്ള ഭാഗത്താണ് ശുചി മുറി മാലിന്യം തള്ളിയത്.അമ്പാഴത്തോട്ടിലെ തോട്ടിലേക്ക് വെള്ളം ഒഴുകി എത്തുന്ന നീർചാലിലേക്കാണ് മാലിന്യം ഒഴുക്കിയത്.
ഇതു മൂലം നൂറുക്കണക്കിന് ആളുകൾ അലക്കാനും, കുളിക്കാനും ഉപയോഗിക്കുന്ന തോടും മലിനമായി.മഞ്ഞപ്പിത്തമിക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന അവസരത്തിലാണ് സാമൂഹ്യ ദ്രോഹികൾ റോഡരികിൽ മാലിന്യം തള്ളി കടന്നു കളയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വട്ടക്കുണ്ടിന് സമീപം വയലിലും, വെഴുപ്പൂർ ഭാഗത്തും ടാങ്കറിൽ എത്തിച്ച് മാലിന്യം തള്ളിയിരുന്നു.
പാതയോരങ്ങളിൽ മാലിന്യം ഒഴുക്കുനത് പതിവായിട്ടും വാഹനം പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല.