Trending

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി





എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്

സ്മാരകം അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷണം. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യൂ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്  കോളേജിൽ സ്മാരകം നിര്‍മ്മിച്ചത്.

Post a Comment

Previous Post Next Post