Trending

പോലീസിനെ തടഞ്ഞ് പ്രതിയെ മോചിപ്പിച്ച കേസിൽഒളിവിൽ കഴിഞ്ഞ ആളെ പിടികൂടി.





കോഴിക്കോട് :പന്തീരാങ്കാവിൽ പോലീസിനെ തടഞ്ഞ് പ്രതിയെ മോചിപ്പിച്ച കേസിൽഒളിവിൽ കഴിഞ്ഞ ആളെ പിടികൂടി.
പന്തീരാങ്കാവ് കൈലമഠം എടക്കുറ്റിപ്പുറത്ത് വീട്ടിൽദിൽഷാദിനെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
മൂന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാഹന മോഷണ കേസിലെ പ്രതിയെ പിടിക്കാൻ എറണാകുളം ഞാറക്കൽ പോലീസ്
പന്തീരാങ്കാവിന് സമീപം പൂളേങ്കരയിൽ എത്തിയിരുന്നു.
അന്ന് പ്രതിയെ പിടിച്ച ഞാറക്കൽ പോലീസിനെ ദിൽഷാദ് ഉൾപ്പെടെ ഏതാനും പേർ ചേർന്ന് തടയുകയുംപ്രതിയെ മോചിപ്പിക്കുകയും ചെയ്തു.
തുടർന്ന് പോലീസിനെ തടയുകയും പ്രതിയെ മോചിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു.എന്നാൽ ദിൽഷാദ് ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് ഇയാൾക്ക് വേണ്ടി പന്തീരാങ്കാവ് പോലീസ് അന്വേഷണം
നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ വീട്ടിൽ വച്ച് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post