Trending

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ തടയും. കലക്ടർ




കോഴിക്കോട് :ഫ്രഷ്ക്കട്ട് അറവു മാലിന്യ സംസ്കകരണ ഫാക്ടറി ഉടമകൾ നടത്തുന്ന നിയമ പ്രവർത്തനങ്ങൾ തടയുമെന്നും, ഇത് സംബന്ധിച്ച് അടിയന്തിരമായി ഫാക്ടറി ഉടമകൾക്ക് നോട്ടീസ് നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു.

ഇന്ന് കളക്ടറേറ്റിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെയും, ഫ്രഷ്കട്ട് വിരുദ്ധ സമിതി അംഗങ്ങളുടെയും, ഫ്രഷ്കട്ട് മാനേജ്മെൻ്റ് പ്രതിനിധികളുടെയും യോഗത്തിൽ ഫ്രഷ്കട്ട് നടത്തുന്ന നിയമലംഘനങ്ങൾ ഉയർത്തി സമര സമിതി സ്ഥാപനത്തിൻ്റെ പ്രവർത്തനാനുമതി അടിയന്തിരമായി നിർത്തിക്കണമെന്നും ജില്ലയിലെ കോഴി അറവ് മാലിന്യം മലപ്പുറം ജില്ലയിലെ അംഗീകൃത പ്ലാൻ്റുകൾക്ക് നല്കണമെന്നും അല്ലാത്ത പക്ഷം സമരസമിതി അനശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

31 -10 -2024 ന് ലൈസൻസ് കാലാവധി അവസാനിക്കുന്ന ഫ്രഷ് കട്ട് എന്ന സ്ഥാപനം അന്ന് മുതൽ ഒരു കാരണവശാലും അഴുകിയ കോഴി അറവ് മാലിന്യം ശേഖരിക്കാൻ പാടില്ല എന്നും ലൈസൻസ് കാലാവധി വരെ ഒരു കാരണവശാലും മലിനീകരണം ഉണ്ടാവാത്ത തരത്തിൽ കുറഞ്ഞ അളവിൽ മാലിന്യ സംസ്ക്കരണം നടത്തണമെന്നും ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ച് ലൈസൻസ് കാലാവധിക്കുള്ളിൽ റിപ്പോർട്ടുണ്ടാക്കാനും കളക്ടർ ഉത്തരവിട്ടു.

സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിൻ്റെ നിയമലംഘനങ്ങൾക്കെതിരെ സ്ഥാപനത്തിന് നോട്ടീസ് നൽകാനും തീരുമാനിച്ചു. 31-10-2024 നുള്ളിൽ മലിനീകരണവിഷയം പരിഹരിച്ചില്ലെങ്കിൽ സ്ഥാപനത്തിൻ്റെ ലൈസൻസ് പുതുക്കുന്നത് പരിശോധിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

തിരുവമ്പാടി MLA ലിൻ്റോ ജോസഫ് മുഖ്യ രക്ഷാധികാരിയായും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ,

പഞ്ചായത്ത് പ്രസിന്റ് അരവിന്ദൻ

താമരശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ. സംഷിദ ഷാഫി
ജലനിധി ഭാരവാഹി. അജ്മൽ ,
ബാവൻകുട്ടി നാട്ടിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി കരിമ്പാല കുന്നിലെ സമരസമിതി നേതാക്കളായ എ.എം ഫൈസൽ, തമ്പി പറകണ്ടത്തിൽ, അഹമ്മദ് കോയ, ആൻ്റു മണ്ടകത്ത്, ഷാനു കരിമ്പാല കുന്ന് എന്നിവർ ഇന്ന് സമരസമിതിയുടെ ഭാഗമായി യോഗത്തിൽ പങ്കെടുക്കുകയും നാടിൻ്റെ അതിജീവന പ്രശ്നം രേഖകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് മുമ്പിൽ തുറന്ന് കാട്ടി ശക്തിയുക്തം വിഷയം അവതരിപ്പിച്ചു. തിരുവമ്പാടി മണ്ഡലത്തിൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാൽ MLA ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. താമരശ്ശേരി ഓമശ്ശേരി പഞ്ചായത്തിലെ സമരസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് ഒരു കാരണവശാലും പുതുക്കി നല്കാൻ പാടില്ല എന്നാവശ്യപ്പെട്ട് കട്ടിപ്പാറ പഞ്ചായത്തുൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് സമരസമിതി അടിയന്തിരമായി പരാതി നല്കുമെന്നും സമരസമിതി അറിയിച്ചു.

Post a Comment

Previous Post Next Post