Trending

നാദാപുരം ഷിബിൻ കൊലപാതക കേസ്; വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാർ,ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി





കോഴിക്കോട്
നാദാപുരം ഷിബിൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളും,15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഈ മാസം 15ന് ഇവരെ ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു,


അതേസമയം, ഹാജരാക്കുന്ന അന്നായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെയാണ് 2015 ൽ കൊലപ്പെടുത്തിയത്. മുസ്ലീംലീഗ് പ്രവർത്തകർ അടക്കമുളളവർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. നാദാപുരം മേഖലയിൽ സിപിഎം-ലീഗ് തമ്മിലുള്ള സംഘർഷത്തിൻ്റെ തുടർച്ചയായിരുന്നു കൊലപാതകം. 

Post a Comment

Previous Post Next Post