Trending

പാതയോരത്ത് വീണ്ടും ശുചി മുറി മാലിന്യം; സാമൂഹ്യ ദ്രോഹികളെ പിടികൂടാൻ ഒരു നടപടിയുമില്ല





താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം നീർച്ചാലിൽ വീണ്ടും ശുചി മുറി മാലിന്യമൊഴുക്കി.

ഇരുട്ടിൻ്റെ മറവിലാണ് ഇവിടെ മാലിന്യം തള്ളിയത്.
പതിവായി ഈ ഭാഗത്ത് ടാങ്കർ ലോറിയിൽ എത്തിച്ച് മാലിന്യം തള്ളാറുണ്ടെങ്കിലും ഇവരെ പിടികൂടാനായി യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി .

മാലിന്യം തള്ളിയ നീർച്ചാലിലെ വെള്ളം സമീപത്തെ തോട്ടിലേക്കും അവിടെ നിന്നും കൂടത്തായി ഇരുതുള്ളി പുഴയിലേക്കുമാണ് ഒഴുകുന്നത്.നൂറുക്കണക്കിന് ആളുകൾ കുളിക്കാനും, അലക്കാനും ഉപയോഗിക്കുന്നതിനു പുറമെ നിരവധി കുടിവെള്ള പദ്ധയുടെ കിണറുകളും തീരങ്ങളിൽ നിലനിൽക്കുന്നുണ്ട്.

പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന കാലമായിട്ടു പോലും ആരോഗ്യ വകുപ്പിൻ്റെയും , പഞ്ചായത്തിൻ്റെയും, പോലീസിൻ്റെയും ഭാഗത്ത് നിന്നും മാലിന്യം തള്ളുന്നവരെ പിടികൂടാൻ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലയെന്നും നാട്ടുകാർ പറയുന്നു.  


Post a Comment

Previous Post Next Post