താമരശ്ശേരി ചുങ്കത്തെ അംമ് ല സൂപ്പർ മാർക്കറ്റ് ഉടമ പി വി അസീസിൻ്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
ഏറെ സൗമ്യനായ അസീസിനെ ചിരിച്ചു കൊണ്ടു മാത്രമായിരുന്നു കാണപ്പെട്ടിരുന്നത്.
തൻ്റെ കടയിൽ എത്തുന്നവരോട് സൗഹൃദം പങ്കുവെക്കുന്നതിനൊപ്പം തൻ്റെ ജീവിത അനുഭവങ്ങളും അദ്ദേഹം വിശദീകരിക്കുമായിരുന്നു.ചെറുപ്രായത്തിൽ നാടുവിട്ടു പോയിരുന്ന അസീസ് 35 ഓളം വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി തൻ്റെ സഹോദരൻ്റെ കെട്ടിടത്തിൽ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിക്കുകയും, ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ മുതലാണ് കാണാതായത്, ഇന്നലെ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല, ഇന്നു പുലർച്ചെയാണ് കച്ചവടം നടത്തുന്ന കെട്ടിടത്തിൻ്റെ മുകൾനിലയിലെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.