മാവൂർ :പെരുവയൽ കായലത്ത് ആളില്ലാത്ത സമയം വീടിൻ്റെ വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തി.
കായലം നടുപുനത്തിൽ ഗോപാലന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ഒരാഴ്ചയായിവീട്ടിൽ ആളുണ്ടായിരുന്നില്ല. മകളുടെ ചികിത്സാർത്ഥം മെഡിക്കൽ കോളേജിൽ പോയതായിരുന്നു ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. മുൻവശത്തെ പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അകത്തെ അലമാരയിൽ സൂക്ഷിച്ച ഒരു പവൻസ്വർണവും കാശി കുഞ്ചിയിൽ സൂക്ഷിച്ച പണവുമാണ് മോഷ്ടിച്ചത്. തുടർന്ന് വീട്ടുകാർ മാവൂർ പോലീസിൽ പരാതി നൽകി. പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.