Trending

ഉഗ്രസ്ഫോടനത്തോടെ ഖനനം;ക്വാറി വിരുദ്ധ സമരം ശക്തമാക്കി നാട്ടുകാർ




കൊടുവള്ളി മുൻസിപ്പാലിറ്റി നാലാം ഡിവിഷനിൽ പൊയിൽ അങ്ങാടി ജനവാസ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ക്വാറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന സമരം ശക്തമാക്കി.

ഞായറാഴ്ചയും  ഉഗ്രശബ്ദത്തോടെ ക്വാറിയിൽ സ്ഫോടനം നടത്തിയതിനാൽ വീടുകളിൽ കുലുക്കം അനുഭവപ്പെട്ടിരുന്നു.ഇതേ തുടർന്ന് പരാതിയുമായി വീട്ടമ്മമാർ ക്വാറിക്ക് സമീപം ഉടമകളുടെ ഓഫീസിൽ പരാതിയുമായി എത്തി.

താമരശ്ശേരി DYSP ക്ക് മുന്നിൽ വെച്ച് നടത്തിയ ചർച്ചയെ തുടർന്ന് എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി ശക്തി കൂടിയ രൂപത്തിൽ ഖനനം നടത്തിയതിനെ തുടർന്നാണ് സ്ത്രീകൾ അടക്കമുള്ളവർ രംഗത്ത് ഇറങ്ങിയത്, ക്വാറിക്ക് സമീപമുള്ള ഉടമകളുടെ ഓഫീസ് സ്ത്രീകൾ വളഞ്ഞ അവസരത്തിൽ കയ്യേേറ്റവും നടന്നു. പത്തോളം സ്ത്രീകളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഘർഷാവസ്ഥയെ തുടർന്ന്  കൊടുവള്ളി പോലീസ് സ്ഥലത്തെത്തി.


ടിപ്പറിൽ കയറ്റിയ കല്ലുകൾ ഇറക്കിയ ശേഷമാണ് വാഹനം പോകാൻ അനുവദിച്ചത്.

Post a Comment

Previous Post Next Post