കട്ടിപ്പാറ :പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ വികസന മുരടിപ്പിലും അനാസ്ഥയിലും, എം എൽ എ യുടെ അവഗണന യിലും പ്രതിഷേധിച്ച് നവംബർ 8നു കട്ടിപ്പാറ ടൗണിൽ ധർണ നടത്താൻ നാഷണൽ ലീഗ് തീരുമാനിച്ചു .
വിവിധ സംഘനകളിൽ നിന്നും രാജിവെച്ചു വന്നവരെ നാഷണൽ ലീഗ് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ളകോയ തങ്ങൾ ഹരമണിയിച്ചു സ്വീകരിച്ചു.
യോഗത്തിൽ ഒ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു അബ്ദുൽ അസീസ് തേവർമല സ്വാഗതം പറഞ്ഞു നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ പി റഷീദ് ജില്ല ലീഗ് സെക്രട്ടറി വഹാബ് മണ്ണിൽ കടവ്
സംസ്ഥാനനാഷണൽ ഫാർമേഴ്‌സ്ലീഗ് സെക്രട്ടറി കുഞ്ഞിമരക്കാർ. താമരശ്ശേരി എൻ സി അബ്ദുൽ അസീസ്. ഉസ്സൈൻ കുട്ടമ്പുര്. റഹീംകട്ടിപ്പാറ .ജുനൈർ കരിഞ്ചോല തുടങ്ങിയവർ സംസാരിച്ചു