കൊടുവള്ളി: കൊടുവള്ളി മുൻസിപ്പാലിറ്റി നാലാം ഡിവിഷനിൽ പൊയിൽ അങ്ങാടിയിൽ ജനവാസ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ സമരം ശക്തമാക്കി പ്രദേശവാസികൾ.
സമീപത്തെ വീടുകൾക്ക് വ്യാപകമായി വിള്ളൽ വീഴുകയും, കിണർ ഇടിഞ്ഞുതാഴുകയും ചെയ്ത അവസരത്തിലാണ് ക്വാറിയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞ സമരം ശക്തമാക്കിയത്.
പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ക്വാറിയിലേക്ക് എത്തിയ വാഹനങ്ങൾ വിട്ടുകൊടുക്കാൻ നാട്ടുകാർ തയ്യാറായിട്ടില്ല.
നാട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ മറുപടിയിൽ ക്വാറി പ്രവർത്തിക്കുന്നില്ലയെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പായുന്നു.
ക്വാറിയിലേക്ക് 7 മീറ്റർ വീതിയിൽ റോഡ് വേണമെന്നിരിക്കെ നിലവിൽ വാഹനങ്ങൾ കടന്നു പോകുന്ന റോഡിന് മൂന്നു മീറ്ററിൽ താഴെ മാത്രമേ വീതിയുള്ളൂ. ടിപ്പർ കടന്നു പോകുമ്പോൾ സ്കൂൾ കുട്ടികൾ അടക്കം സമീപത്തെ പറമ്പിലേക്ക് കയറേണ്ട സ്ഥിതിയാണ്.
നിരവധി പരാതികൾ നൽകിയിട്ടും ക്വാറി ഉടമകളുടെ സ്വാദീനത്തിൽ നടപടിയില്ലാതെ പോകുകയാണെന്നും നാട്ടുകാർ പറഞ്ഞു.
പ്രശ്ന പരിഹാരത്തിനായി താമരശ്ശേരി DYSP യും സമരസമിതി നേതാക്കളും തമ്മിൽ ചർച്ച തുടരുകയാണ്