കൊടുവള്ളി: കൊടുവള്ളി മുസ്‌ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും മുൻ കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റും വ്യവസായപ്രമുഖനുമായ ടി.കെ.പരീക്കുട്ടി ഹാജിയുടെ നിര്യാണത്തിൽ കൊടുവള്ളി പൗരാവലി അനുശോചിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷനായി.അഡ്വ.പി.ടി.എ.റഹീം എം.എൽ.എ.അനുശോചന പ്രമേയം അവതരിപ്പിച്ചു.ഡോ.എം.കെ.മുനീർ എം.എൽ.എ, മക്കാട്ട് മാധവൻ നമ്പൂതിരി, കോതൂർ മുഹമ്മദ്,
വി.എം.ഉമ്മർ, ടി.വി. ബാലൻ, പി.സി.വേലായുധൻ, വായോളി മുഹമ്മദ്, ടി.കെ.മുഹമ്മദ്, എ.കെ.സി. മുഹമ്മദ് ഫൈസി, ബിജു പടിപ്പുരക്കൽ, വി.സിയ്യാലി ഹാജി, കെ. അസ്സയിൻ, സി.കെ.ജലീൽ , പി.ടി.സി. ഗഫൂർ, കെ.ഷറഫുദ്ദീൻ, പി.ടി. അസ്സയിൻകുട്ടി, പി.ടി.എ.ലത്തീഫ്, കെ.കെ.അബ്ദുറഹിമാൻ കുട്ടി, പി.ടി. മൊയ്തീൻ കുട്ടി, ആർ.സി. സുബൈർ, സലീം നെച്ചോളി, കെ.കെ.അബ്ദുള്ള, ടി.കെ. അത്തിയത്ത്, പി.കെ. അമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.