ഗാന്ധിജയന്തിയോടനുബന്ധിച്ച് കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ ക്യാമ്പസിൽ വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന
ജീവനക്കാരെ ആദരിച്ച് എം ഇഎസ് സ്കൂൾ മാതൃകയായി.
ഗാന്ധി ജയന്തി വാരാഘോഷം ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുക എന്ന ആശയത്തിൻ്റെ ഭാഗമായാണ് ഈ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തകരായ ഷർമിന, ജമീല, സൈഫു, സലീന, ഷെരീഫ, ഫാത്തിമ, സഫിയ, നദീറ, ആലി.. എന്നിവരെ പൊന്നാടയും, ക്യാഷ് വൗച്ചറും നൽകി
സ്കൂൾ മാനേജർ കെ എം ഡി മുഹമ്മദ്
ആദരിച്ചു.
പ്രിൻസിപ്പാൾ ജോസഫ് പുളിമൂട്ടിൽ എം ഇ എസ് താമരശ്ശേരി താലൂക്ക് പ്രസിഡന്റ് എ സി അബ്ദുൾ അസീസ് സ്കൂൾ ലീഡർ ഫാത്തിമ ലിയ അഷിഗ, ഷമ്മ, നേഹ, നൈസ, സൻഹ തുടങ്ങിയ വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി.