Trending

കട്ടിപ്പാറയിൽ കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയാൻ ഗ്രാമ പഞ്ചായത്ത് നടപടികൾ സ്വികരിക്കണം, സംയുക്ത കർഷക കൂട്ടായ്മ




 കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെയും മുള്ളൻപന്നി കുരങ്ങൻന്മാർ എന്നിവരുടെയും ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നു. കാർഷിക വിളകൾ രാത്രികാലങ്ങളിൽ കൂട്ടമായി വരുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നത് കൊണ്ട് കർഷകർ ദുരിതത്തിലാണ് 'ഇന്നലെ രാത്രി നെടുമ്പാലി കിഴഞ്ചേരി കൃഷ്ണൻ കുട്ടി നായരുടെ അനേകം ഏത്തവാഴകൾ. തുരത്തി പള്ളി രാജു. ത്രിവേണി എ. കെ വിജയാ സാഗർ 'ഇടപ്പാറയിൽ ജോർജ്ജ്. എന്നിവരുടെ അനേകം ചുവട് കപ്പ കൃഷി കാട്ടുപന്നി കൂട്ടം നശിപ്പിച്ചുകാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് നശിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ഷൂട്ടർന്മാരുടെ എണ്ണം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post