Trending

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷാനിബ് പാർട്ടി വിടും





പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി.


 സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർശം പ്രകടിപ്പിച്ച് കോൺ​ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.


 യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന കെ.എ ഷാനിബ് പാർട്ടി വിടുമെന്നാണ് വിവരം. ഷാനിബിന് പുറമെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നാണ് സൂചന.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായത്. കടുത്ത വിമര്‍ശനമുന്നയിച്ച് പാര്‍ട്ടി വിട്ട സരിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post