Trending

താമരശ്ശേരി ചുരത്തിൽ നാളെ (ചൊവ്വ ) മുതൽ വ്യഴാഴ്ച വരെ ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം.




ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6,7,8 മുടിപ്പിൻ വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനു വേണ്ടി (മഴയില്ലെങ്കിൽ) നാളെ മുതൽ വ്യഴാഴ്ച വരെ പ്രവൃത്തി നടക്കുന്ന പകൽ രണ്ട് ദിവസം ഭാഗികമായും, രണ്ടു ദിവസം രാത്രി സമയം പൂർണ്ണമായും ഭാരമുള്ള വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ കൽപ്പറ്റ
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് കത്തു നൽകി.

ഈ മാസം ഏഴു മുതൽ 11 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും 2,4 വളവുകളിൽ ഇളകിയ സിമൻ്റ് കട്ടകൾ മാറ്റി സ്ഥാപിക്കൽപ്രവൃത്തി മാത്രമാണ് നടന്നത്. മഴ കാരണം കഴിയടക്കൽ പ്രവൃത്തി നടന്നിരുന്നില്ല.

Post a Comment

Previous Post Next Post