താമരശ്ശേരി:ഗാന്ധിജയന്തിയുടെ ഭാഗമായി അമ്പായത്തോട് എ എൽ പി സ്‌കൂളിൽ നടന്ന സേവനവാരം പരിപാടിയിൽ വേച്ച് പ്രദേശത്തെ ഹരിത കർമ്മ സേനാംഗങ്ങളെ വിദ്യാർത്ഥികൾ ആദരിച്ചു.കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ,പുല്ലാഞ്ഞിമേട് വാർഡുകളിലെ ഹരിതകർമ്മസേന അംഗങ്ങളായ ആരിഫ,സലീഖ,ചന്ദ്രമതി,ജമീല ടി ആർ എന്നിവരെ സ്കൂൾ ലീഡർ ആമില്‍ സയാൻ,ഡെപ്യൂട്ടി ലീഡർ ഷജ മെഹറിൻ,ഹെൽത്ത് ലീഡർ നിജയ് കെ നിഷാദ്,അസംബ്ലി ലീഡർ ജാസിബ് എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചാണ്
സ്നേഹാദരം പ്രകടിപ്പിച്ചത്.
പരിപാടിയുടെ ഉദ്‌ഘാടനം പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് നിർവ്വഹിച്ചു.ഹെഡ് മാസ്റ്റർ കെ കെ മുനീർ അധ്യക്ഷത വഹിച്ചു.പി സിനി,കെ ജാസ്മിൻ യൂ എ ഷമീമ,സൂര്യ മോൾ എന്നിവർ സംസാരിച്ചു.
തുടർന്ന് ഗാന്ധി ക്വിസ്സ് മത്സരം ,പരിസര ശുചീകരണം,കലാപരിപാടികൾ എന്നിവയും നടന്നു.