Trending

പബ്ലിക് ലൈബ്രറി താമരശ്ശേരി വാർഷികാഘോഷവും പുസ്തക പ്രകാശനവും




താമരശ്ശേരി പബ്ലിക് ലൈബ്രറിയുടെ എഴുപത്തി എട്ടാം വാർഷികാഘോഷ ഉദ്ഘാടനവും 'പരിശം' നോവൽ പുസ്തക പരിചയവും താമരശ്ശേരി ഗവ:യു .പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ  പൊയ്ത്തുംകടവ് നിർവ്വഹിച്ചു. 




 ജീവിതകാലം മുഴുവൻ ലൈബ്രറിയോടൊപ്പം നടന്ന് നേതൃസാന്നിദ്ധ്യമായി ഒപ്പമുണ്ടായിരുന്ന താമരശ്ശേരിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഹുസൈൻ കാരാടി തൻ്റെ അവസാന നാളുകളിൽ പൂർത്തീകരിച്ച, "പിരിശം" എന്ന നോവലിൻ്റെ പ്രകാശനം  കൊടുവള്ളി എം.എൽ.എ ഡോ.എം.കെ.മുനീർ ചടങ്ങിൽ നിർവ്വഹിച്ചു. 

എഴുത്തുകാരൻ എ.പി. കുഞ്ഞാമു പുസ്തകം ഏറ്റുവാങ്ങി സംസാരിച്ചു.

 താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ ചടങ്ങിൽ ആദ്ധ്യക്ഷം വഹിച്ചു. സാഹിത്യ രചനാമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ലൈബ്രറി പ്രസിഡണ്ട്  അഡ്വ. ജോസഫ് മാത്യു വിതരണം ചെയ്തു. ഏറ്റവും നല്ല വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ട വി.കെ.ബിജു പി.ടി. ഇന്ദിര എന്നിവർക്കുള്ള ടി.കെ.ഗോവിന്ദൻകുട്ടി നായർ എൻ്റോവ്മെൻ്റ്റ് പുരസ്കാരം  ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നൽകി.  കെ.പി. കൃഷ്ണൻ (നവയുഗ ആർട്സ്), നസിയ സമീർ (വനിതാ വേദി), പ്രസൂൽ പി.എം ( യുവത), വി.കെ.പ്രജീഷ് (അന്വേഷകരും യാത്രികരും), ഗോബാൽ ഷാങ്  (ആർട് ഫിലിം ക്ലബ്ബ്), മുനീർ അലി പി.എച്ച്  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ സ്വാഗതവും ജോ. സെക്രട്ടറി 
എ. ആർ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗാനസന്ധ്യ പരിപാടി നടന്നു.

Post a Comment

Previous Post Next Post