പന്നിക്കോട് പാറമ്മൽ സ്വദേശിയായ അശ്വിൻ (23)ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മുക്കത്ത് നിന്നും സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്.
റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിറകുവശത്തെ ഇടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിലേക്ക് വീണ അശ്വിന്റെ കാലുകളിലൂടെ ഇതുവഴി വന്ന മറ്റൊരു ടെമ്പോ വാൻ കയറിയിറങ്ങി.
ഉടൻതന്നെ സന്നദ്ധപ്രവർത്തകരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സഹോദരൻ്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.