മഴയാത്ര മുഖ്യ സംഘാടകനായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനമായ ഒക്ടോബർ 12 ന് അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കി പ്രതീകാത്മകമായാണ് യാത്ര നടത്തിയത്.
2006 ൽ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെ മെൻ്റർ പ്രൊഫ. ശോഭീന്ദ്രനായിരുന്നു മഴയാത്ര ആവിഷ്കരിച്ചത്.
കേന്ദ്ര സർക്കാരിൻ്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗൺസിലിൻ്റെയും വിദ്യാലയ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെയും ( എൻ.ജി.സി), സംസ്ഥാന സർക്കാർ ഊർജ്ജ വകുപ്പിൻ്റെ എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെയും ( ഇ. എം. സി ) പിന്തുണയോടെ കേരള എഡ്യുക്കേഷൻ കൗൺസിലിൻ്റെ മോണ്ടിസ്സോറി ടീച്ചേഴ്സ്
ട്രെയിനിംഗ് വിഭാഗം, ദർശനം ഗ്രന്ഥാലയം, വിവിധ പരിസ്ഥിതി സംഘടനകളുടെ ഏകോപനസമിതി, അടിവാരം - ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചേർന്നാണ് മഴയാത്ര സംഘടിപ്പിച്ചത്. മഴയും കോടയും നിറഞ്ഞ പ്രകൃതിയിൽ കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാലയ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പൂവ്വത്തൊടികയിൽ സിദ്ധാർത്ഥൻ അധ്യക്ഷനായി. ശുദ്ധജലത്തിനായി, ശുചിത്വ പരിസരത്തിനായി ആജീവനാന്തം ഞങ്ങൾ പരിശ്രമിക്കുമെന്ന പ്രതിജ്ഞ ദർശനം ഗ്രന്ഥശാല സെക്രട്ടറി എം. എ. ജോൺസൺ ചൊല്ലിക്കൊടുത്തു. അടിവാരം ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് മൊയ്തു മുട്ടായി, സെക്രട്ടറി സുകുമാരൻ എന്നിവർ ആശംസ നേർന്നു. മഴയാത്രയുടെ കൺവീനർ സോഷ്യോ രമേഷ് ബാബു. പി സ്വാഗതവും കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി മെൻ്റർ കട്ടയാട്ട് ഗോപീകൃഷ്ണൻ നന്ദിയും പറഞ്ഞു. പി. ജസീലുദീൻ, മിനി ജോസഫ്,അനൂജ സിദ്ധാർത്ഥൻ, സുവിൻ. കെ . സതീഷ് ,കേരള എഡ്യുക്കേഷൻ കൗൺസിൽ അധ്യാപികമാരായ ഐശ്വര്യ പി.ടി , രഹ്‌ന എൻ, പറമ്പിക്കുളം ടൈഗർ റിസർവ് മുൻ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എൻ.എം. ബാബു എന്നിവർ നേതൃത്വം നൽകി.