താമരശ്ശേരി : കോരങ്ങാട് പബ്ലിക് ലൈബ്രറി ഗാന്ധിജയന്തി ദിനത്തിൽ സ്മൃതി ദിനം ആചരിച്ചു ഗാന്ധിജിയുടെ ജീവിത മാർഗം പുതിയ കാലഘട്ടത്തിൽ അനുവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പിടി മുഹമ്മദ് ബഷീർ പറഞ്ഞു.
എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്നത് പൊതു തലമുറ പഠിക്കേണ്ടതാണെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് രാജലക്ഷ്മി ടീച്ചർ പറഞ്ഞു. പബ്ലിക് ലൈബ്രറി ജനറൽ സെക്രട്ടറി പി എം അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷതവഹിച്ചു.
പിടി അബൂബക്കർ പിടി നജീബ് ലൈബ്രറേറിയൽ നാരായണൻ മാസ്റ്റർ ബാബു ആനന്ദ് , സുബിൻ , ഒ പി അബ്ദുൽ റസാക്ക്, പുഷ്പലത , തുടങ്ങിയവർ സംസാരിച്ചു.