കുറ്റിക്കാട്ടൂർ:
കൂട്ടുകാർക്കൊപ്പം കുളിക്കവെ വിദ്യാർത്ഥിക്കുളത്തിൽ മുങ്ങി മരിച്ചു.
സാവിയോ ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥി
പുവ്വാട്ട് പറമ്പ് ആനക്കുഴിക്കര പാറയിൽ
പേങ്കാട്ടിൽ അബ്ദുറഹിമാൻ്റെ മകൻ
മുഹമ്മദ് ഷഹൻ (14) ആണ്
കുരിക്കത്തൂർ കുളത്തിൽ മുങ്ങി മരിച്ചത്.
കൂട്ടുകാരോടൊപ്പം
കുളിക്കുന്നതിനിടയിലാണ് അപകടം.
ബഹളം
കേട്ട് ഓടിയെത്തിയ
നാട്ടുകാർ രക്ഷിക്കാൻ
ശ്രമിച്ചെങ്കിലും
ഫലമുണ്ടായില്ല.
പോലീസ് സ്ഥലത്തെത്തി
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മാതാവ്: സാബിറ .
സഹോദരി :
ഖദീജ ഷഹ് മ .
ഖബറടക്കം തിങ്കളാഴച മാണിയമ്പലം
ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.