കോഴിക്കോട് :ഒളവണ്ണയിൽ ഡ്രൈനേജിൽ വീണ് മധ്യവയസ്കൻ മരിച്ചു.
ഒളവണ്ണയ്ക്ക് സമീപം മാത്തറയിലാണ്
സംഭവം.
ഒളവണ്ണ കയറ്റി സ്വദേശി സുരേഷ്ആണ് മരിച്ചത്.
ഇന്നലെ രാത്രി മാത്തറയിലെ വിവാഹവീട്ടിൽ പോയി മടങ്ങും വഴിയാണ് ഡ്രൈനേജിൽ വീണ് മരണം സംഭവിച്ചതെന്നാണ്
പ്രാഥമിക നിഗമനം.ഇന്ന് രാവിലെയും
വീട്ടിലെത്താത്തതിനെ തുടർന്ന്ബന്ധുക്കൾ പന്തീരാങ്കാവ് പോലീസിൽ വിവരമറിയിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഇയാളുടെ ബൈക്ക് വിവാഹ വീടിന് സമീപത്ത് നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
പിന്നീട് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ
മാത്തറയിൽ ഡ്രൈനേജിലെ ചതുപ്പിൽ മൃതദേഹം കണ്ടെത്തി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.