Trending

പുതുപ്പാടിയിൽ ഗാന്ധിജയന്തി ദിന ആഘോഷം



പുതുപ്പാടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ നൂറ്റി അൻപത്തി അഞ്ചാം ജന്മദിനം സമുചിതമായി ആഘോഷിച്ചു.
ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് സർവമത പ്രാർത്ഥനയും നടത്തി. അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി ആയിഷകുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു.
ഡിസിസി മെമ്പർ പി സി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, കോൺഗ്രസ് മണ്ഡലം നിരീക്ഷകനും ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ ജോസ് പൈക, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ രതീഷ് പ്ലാപ്പറ്റ ,സണ്ണി പുലിക്കുന്നേൽ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ നാസർ പുഴങ്കര, കുമാരൻ ചെറുകര, കമറൂ കാക്കവയൽ, മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ ബഷീർ പുഴങ്കര, ജോർജ് കുരുത്തോല, ജാഫർ പൊന്നാങ്കണ്ടി, ബിജു സി ആർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ റഷീദ് വി പി,സജീവ് പൂവണ്ണിയിൽ, ഷാജി കാക്കവയൽ,പത്മനാഭൻ അമ്പലപ്പടി, ഹസൻ കെ ടി, ജോഷി ചന്ദ്രൻ കുന്നേൽ,ഫാറൂഖ് തലേക്കോട്ട്, സേവാദൾ മണ്ഡലം പ്രസിഡൻറ് ശാരദ ഞാറ്റുപറമ്പിൽ വാർഡ് മെമ്പർ അമൽരാജ്, ജോയ് ആലമതടത്തിൽ,ആൻറോ കെ.ജി.ലാൽ പയോണ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Post a Comment

Previous Post Next Post