താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി തെറ്റായ ദിശയിൽ വന്ന് എരെ വന്ന സ്‌കൂട്ടർ തട്ടി തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രികനായ താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്ന് അജിത് കുമാർ (55)നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ജീവനക്കാർ മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. താമശ്ശേരി പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി.