വളവുകളിൽ കുഴികളുടെ ആഴം കൂടുതലാണ്.
കിലോമീറ്ററിന് നാലുകോടിയിലധികം മുടക്കിയാണ് നവീകരണം നടത്തിയത്, പ്രവൃത്തി നടക്കുന്ന സമയത്തു തന്നെ വ്യാപക പരാതി ഉയർന്നതാണ്. അശാസ്ത്രീയമായ നിർമാണമാണ് റോഡ് കുഴിഞ്ഞ് പോകാൻ കാരണം.
താമരശ്ശേരിക്കും എരഞ്ഞിമാവിനുമിടയിലുള്ള ഭാഗം സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നത്.
അതേ പോലെ ഓവുചാൽ നിർമ്മാണവും അശാസ്ത്രീയമായാണ്.
ഓവുചാൽ നിർമാണം, പ്രവൃത്തിയുടെ ഗുണനിലവാരക്കുറവ്, അശാസ്ത്രീയമായി റോഡ് ഉയർത്തിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട്, ഗുണനിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ചുള്ള റോഡ് നിർമാണം, കോൺക്രീറ്റ് സ്ലാബുകളുടെ ഉറപ്പു കുറവും പൊട്ടലും, ഉൾപ്പെടെയുള്ള പരാതികളും നേരത്തേ തന്നെ ഉയർന്നു വന്നതാണ്.
എന്നാൽ നിർമ്മാണ ചുമതലയുള്ള KSTP അധികൃതരും പൊതുമരാമത്ത് വകുപ്പും യാതൊരു നടപടിയും കരാറുകാർക്കെതിരെ സ്വീകരിക്കാൻ തയ്യാറായിട്ടില്ല.