താമരശ്ശേരി: താമരശ്ശേരി ചുങ്കം പള്ളി തൊടുകയിൽ നിസാമിൻ്റെ മകൾ ആറു മാസം പ്രായമുള്ള പെൺകുട്ടി മരണപ്പെട്ടു. ഇരട്ട സഹോദരങ്ങളിൽ ഒരാളാണ് മരിച്ചത്.
ശ്വാസതടസ്സത്തെ തുടർന്ന് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുക്കത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. മാതാവ്: അഫീഫ ബാനു.