താമരശ്ശേരി കരിങ്ങമണ്ണ നെരോത്ത് മൈഥിലിയുടെ വീട്ടിൽ നിന്നാണ് ഓട്ടുപാത്രങ്ങൾ കവർന്നത്.വീടു പൂട്ടിയിട്ട് മൈഥിലി രണ്ടാഴ്ചയോളം കൂടരഞ്ഞിയിലെ മകളുടെ വീട്ടിലായിരുന്നു, തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മൈഥിലി ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്, പ്രദേശത്ത് കള്ളൻമാരുടെ ശല്യം പതിവാണെന്ന് മൈഥിലി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.