താമരശ്ശേരി :
കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ വിദ്യാർത്ഥികൾ സ്നേഹ സമ്മാനങ്ങളുമായി താമരശ്ശേരി കോളിക്കലിലെ കാരുണ്യതീരം പ്രതീക്ഷാഭവനിലെ അന്തേവാസികളുമായി ഒരു ദിനം ചിലവിട്ടത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
*ചേർത്ത് പിടിക്കാം* *നിരാലംബരെ* എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്
എം. ഇ. എസ് കൈതപ്പൊയിൽ സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടി
എം. ഇ. എസ് സ്കൂൾ മാനേജർ കെ. എം. ഡി മുഹമ്മദ് സ്നേഹസമ്മാനങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ സെക്രട്ടറി പി. എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. ടി. പി. എ നസീർ , എം. ഇ. എസ് സ്കൂൾ പ്രിൻസിപ്പാൾ ജോസഫ് പുളിമൂട്ടിൽ, എച്. സി. എഫ് മെമ്പർ ഇ. എം അബ്ദുറഹിമാൻ പ്രതീക്ഷാഭവൻ സൂപ്രണ്ട് ഐ. പി നവാസ്, സൈക്കോളജിസ്റ്റ് പി. ഫവാസ് എന്നിവർ സംസാരിച്ചു. പ്രതീക്ഷാഭവൻ അന്തേവാസികളും, എം. ഇ. എസ് അധ്യാപകരും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.