താമരശ്ശേരി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സാമൂഹ്യ ശാസ്ത്ര മേളയിൽ ചാമ്പ്യൻമാരായ പള്ളിപ്പുറം എ. എൽ .പി . സ്കൂളിലെ വിദ്യാർത്ഥികളെയും, അധ്യാപകരേയും
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.
താമരശ്ശേരി ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ വിനോദ് പി യിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
ഹെഡ്മിസ്ട്രസ്സ് ശ്രീജ.പി.എം അധ്യക്ഷത വഹിച്ച യോഗത്തിൽ
വിദ്യാരംഗം കൺവീനർ പ്രവീൺ കെ നമ്പൂതിരി സ്വാഗതവും
സോഷ്യൽ ക്ലബ്കൺവീനർ ജിതിൻ പി നന്ദിയും പറഞ്ഞു