Trending

വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമം;കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം. സംഭവം താമരശ്ശേരിയിൽ.





താമരശ്ശേരി, വെഴുപ്പൂർ റോഡ്, പരേതനായ പി.വി. ഭാസ്ക്കരൻ, പടിഞ്ഞാറെ വാര്യത്ത് എന്നവരുടെ മകൾ പി.വി.ഗീതക്കെതിരെയാണ് പോലീസ് കേസെടുത്തത്.

പി.വി. ഭാസ്ക്കരൻ 10/06/2020 ലാണ് മരണപ്പെട്ടത്.


അദ്ദേഹത്തിൻ്റെ സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഭാസ്ക്കരൻ മരിച്ചെന്ന് കാണിച്ച്, മരണത്തിനു മുമ്പുതന്നെ അയാളുടെ വിധവ എന്ന വ്യാജേന 2018-ൽ ഭൂനികുതി (2018-19) ഗീത പേരിൽ ഒടുക്കി. അതോടെ പി.വി.ഭാസ്ക്കരൻ എന്നവരുടെ മക്കൾക്ക് അവകാശപ്പെട്ട സ്വത്ത് ഗീതയുടേയും അവരുടെ മക്കളുടേതുമായി മാറുന്ന സ്ഥിതിയി ലേക്ക് കാര്യങ്ങൾ നീങ്ങി.


പിതാവിൻ്റെ മരണത്തിനു വർഷങ്ങൾക്ക് മുമ്പുതന്നെ ഗീത യുടെ ഭാർത്താവ് മരിച്ചിട്ടുണ്ട്. അയാൾക്ക് രാരോത്ത് വില്ലേജിൽ വസ്‌തുവഹകളൊന്നും ഉണ്ടായിരുന്നില്ല. ഗീതയുടെ ഭർത്താവിന്റെ പേര് പി.പി ഭാസ്ക്കരൻ,പടിഞ്ഞാറെ പൊയിൽ എന്നും, പിതാവിൻ്റെ പേര് പി.വി. ഭാസ്ക്കരൻ, പടിഞ്ഞാറെ വാര്യത്ത് എന്നുമാണ്. ഒറ്റനോട്ടത്തിൽ വ്യത്യാസം മനസ്സിലാകാൻ പ്രയാസമാണ്.

പേരുകളിലെ ഈ സാമ്യം മുതലെടുത്ത് ഭർത്താവ് ഭാസ്ക്കരൻ്റെ മരണ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ അയാളുടെ വിധവ എന്ന വ്യാജേന ഭൂനികുതി ഗീത പേരിൽ അച്ചത്.

എന്നാൽ യഥാർത്ത പി.വി.ഭാസ്ക്കരന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ട്.

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ അധീന സ്ഥലത്തുണ്ടായിരുന്ന  സ്റ്റേഷനറി കട പി.വി.ഭാസ്ക്കരൻ ലീസ്സിനെടുത്ത് നടത്തിയിരുന്നു. നിയമ പ്രകാരം ലീസ് ഉടമ്പടി ഒരാളുടെ മരണത്തോടെ റദ്ദാകുന്നതാണ്.

പി.വി.ഭാസ്ക്കരൻ 10/06/20-ൽ മരണ പ്പെട്ടതോടെ സ്വാഭാവികമായും ലീസ് ഉടമ്പടി റദ്ദാവുകയും, അത് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാവുകയും ചെയ്‌തു.

ഇപ്രകാരം ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലാണ് ഈ കട എന്ന വസ്‌തുത മറച്ചുവെച്ച് തന്ത്രപൂർവ്വം വ്യാജരേഖ ഹാജരാക്കി ഈ കട യുടെ ഇലക്ട്രിസിറ്റി സർവ്വീസ് കണക്ഷൻ ഗീതയുടെ സ്വന്തം പേരിലേക്ക് മാറ്റി.

റിട്ടേർഡ് അദ്ധ്യാപികയായ  ഗീത നന്മണ്ട, ഇയ്യാട്, ശിവപുരത്ത് പടി ഞ്ഞറെ പൊയിലിലാണ്  താമസിക്കുന്നത്.

 പിതാവിന്റെ മരണം കഴിഞ്ഞ് ചെറിയ ഇടവേളക്ക് ശേഷം താമരശ്ശേരിയിലെ തറവാട്ടു വീട്ടിലേക്ക് ഉളള ഗേറ്റ് പൂട്ടി താക്കോൽ നിലവിൽ ഗീത കൈവശം വെച്ചിരിക്കയാണ്. ഗീതയെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ എടുക്കാറുമുണ്ടായിരുന്നില്ലെന്ന് സഹോദരി പറയുന്നു. 

ഗീതയുടെ അനുവാദത്തോടെ മാത്രം കുടുംബവീട്ടിലേക്കും വസ്തു വിലേക്കും പ്രവേശിച്ചാൽ മതിയെന്ന നിലപാടിലാണ് ഗീതയെന്ന് ബന്ധുക്കൾ പറഞ്ഞ റിഞ്ഞപ്പോൾ എന്തോ പന്തികേടുണ്ടെന്ന് സഹോദരി സംശയിച്ചിരുന്നു.
പക്ഷേ തെളിവു കൾ കിട്ടിയിരുന്നില്ല.

 കുടുംബ സ്വത്തുക്കൾ സംബന്ധിച്ച എല്ലാ രേഖകളും ഗീത കൈവശപ്പെടുത്തി രഹസ്യമാക്കി വെച്ചിരിക്കയാണ് എന്നാണ് സഹോദരി ആരോപിക്കുന്നത്.

 അതുകൊണ്ട് മറ്റാർക്കും വസ്‌തുതകൾ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

 എന്നാൽ യാദൃശ്ചികമായി ഇലക്ട്രിസിറ്റി ബില്ലിൽ ഗീതയുടെ പേര് ഉള്ളതായി പി.വി. ഭാസ്ക്‌കരൻ്റെ മറ്റൊരു മകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ, വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളിൽ നിന്നും, ഇവരുടെ പിതാവ് മരിക്കുന്നതിനു വർഷങ്ങൾക്ക് മുമ്പ് പിതാവായ പി.വി. ഭാസ്ക്‌കരന്റെ പേരിൽനിന്നും വസ്തുനികുതി ഗീതപേരിലേക്ക് മാറ്റപ്പെട്ടതായി കണ്ടെത്തി..

 ഇക്കാര്യത്തിൽ വില്ലേജ് അധികൃതരുടെ പങ്ക് തള്ളിക്കളയാൻ സാധിക്കില്ലെന്ന്  സഹോദരി   പറഞ്ഞു. ഈ രേഖകൾ ഇലക്ട്രിസിറ്റി ഓഫീസ്സിൽ ഹാജരാക്കിയാണ് സർവ്വീസ് കണക്ഷൻ ഗീതയുടെ സ്വന്തം പേരിലേക്ക് മാറ്റിയെടുത്തത്.

ഇതു കൂടാതെ പിതാവ് പി.വി.ഭാസ്ക്‌കരൻ്റെ പേരിലുളള ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും ഗീത പണം കൈപറ്റിയിട്ടുണ്ട്. മറ്റൊരു ബാങ്കിൽ പിതാവിൻ്റെ പേരിൽ വലിയ തുക നീക്കിയിരിപ്പുണ്ട്. പ്രസ്‌തുത ബാങ്കിൽ സമർപ്പിക്കേണ്ട ആവശ്യത്തിന് വില്ലേജ് ആഫീസ്സിൽ നിന്നും മുഴുവൻ കാടുംബാംഗങ്ങളുടേയും അറിവോ സമ്മതമോ ഇല്ലാതെ കുടുംബാംഗത്വ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ചെയ്തുപോലെ ഈ ബാങ്കിൽ നിന്നും തുക പിൻവലിക്കാനുള്ള ഗൂഢോദ്ദേശത്തോടെയാണ് രഹസ്യമായി കുടുംബാംഗത്വ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്.

ഗീതയുടെ നിയമ വിരുദ്ധ നടപടിക്കേതിരെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും പോലീസ്  കേസ്സെടുത്തിരുന്നില്ല.

തുടർന്ന് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജ്യൂഡീഷൽ മജിസ്ട്രേറ്റ് കോടതി1-ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന് കോടതി നിർദ്ദേശ പ്രകാരം ഐ.പിസി സെക്ഷൻ 465,468,471,420 പ്രകാരമാണ് കേസ് എടുത്തത്.

വ്യാജ രേഖ ഹാജരാക്കി ഗീത ഇലക്ട്രിസിറ്റി സർവ്വീസ് കണക്ഷൻ സ്വന്തം പേരി ലേക്ക് മാറ്റിയെടുത്തതിന് താമരശ്ശേരി കെ.എസ്.ഇബി അധികൃതരും, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള കടയുടെ സർവ്വീസ് കണക്‌ഷൻ, കെ.എസ്.ഇ.ബി-യെ കബളിപ്പിച്ച്, സ്വന്തം പേരിലേക്ക് മാറ്റിയതറിഞ്ഞ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും ഗീത ക്കെതിരെ നടപടിയെടുക്കാൻ താമരശ്ശേരി പോലീസ് എസ്.എച്.ഒ-ക്ക് പരാതി നൽകിയതായാണ് അറിവ്.

ഗീത നടത്തിയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും, ഗൂഢാലോചനയ്ക്കും പങ്കാളികളായവരേയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കുടുംബാഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post