Trending

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം








കിളിമാനൂര്‍: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി. മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.

ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരന്‍ മരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post