താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ മരം കടപുഴകി വീണ് ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. രാത്രി 11 മണിയോടെയാണ് മരം നിലംപൊത്തിയത്.ഇന്ന് വൈകുന്നേരം മരത്തിൻ്റെ ശിബിരം റോഡിൽ പതിച്ചിരുന്നു, ആ സമയം അതുവഴി കടന്നു പോയ ബൈക്ക് യാത്രികൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്, പിന്നീട് മരം നീക്കം ചെയ്യാൻ ഫയർഫോഴ്സ് എത്തിയെങ്കിലും അപകടാവസ്ഥയിലുള്ള മരം പൂർണമായും മുറിച്ചുമാറ്റിയിരുന്നില്ല. ഇതാണ് വീണ്ടും മരം നിലംപൊത്തി ഗതാഗത തടസ്സം ഉണ്ടാവാൻ കാരണമായത്.
ഇപ്പോൾ ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്