താമരശ്ശേരി:
ലെൻസ്ഫെഡ് (ലൈസൻസ്ഡ് എഞ്ചി നിയേഴ്സ് ആൻറ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ) കോഴിക്കോട് റൂറൽ ഏരിയയുടെ 14 മത് ഏരിയ കൺവെൻഷൻ താമരശേരി വയനാട് റീജൻസി ഹോട്ടലിൽ വെച്ചു നടന്നു.
കുന്ദമംഗലം എം എൽ എ പി ടി എ റഹീം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
പ്രസാദ് വി. കെ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് റിഫാസ് കെ. എം അധ്യക്ഷത വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ മുഖ്യഥിതി ആയി സംസാരിച്ചു. ലെൻസ്‌ഫെഡ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി. എച്ച്. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഷിജു. എൻ. പി. പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രെഷറർ അബ്ദുൽ റഷീദ് വി. സി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മനോജ്. വി ജില്ലാ കമ്മിറ്റി റിപ്പോർട്ടും എ ജൈസൽ കെ. കെ. വെൽഫയർ റിപ്പോർട്ടും അവതരിപ്പിച്ചു.
ലെൻസ്ഫെഡ് സംസ്ഥാന, ജില്ലാ കമ്മിറ്റി മെമ്പർമാരായ അജിത് കുമാർ, ടി. പി രാമചന്ദ്രൻ, സൈനുദ്ധീൻ എം., പി ജെ ജൂഡ്സൺ, സുധീഷ്. പി, പ്രകാശൻ എം, ഷൈജു സുഹൈൽ, അബ്ദു തരിപ്പയിൽ, ബിജു കെ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി നിർമാണ സെസ്സ് അടക്കുന്നത് സുതാര്യമാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
ആർക്കിടെക്റ്റ് സഹദൂദ്ധീൻ നന്ദി പറഞ്ഞു