Trending

പോലീസ് സ്പോർട്ട്സ് മീറ്റിന് തുടക്കം



കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്പോർട്ട്സ് മീറ്റിൻ്റെ ഭാഗമായി ജില്ലാ തല വോളിബോൾ മൽസരം സംഘടിപ്പിച്ചു.




 ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്നടന്ന മൽസരം മുൻ സർവ്വീസസ് താരവും എൻ ഐ എസ് കോച്ചുമായ പ്രേമൻ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു.





 താമരശ്ശേരി Dysp പി.പ്രമോദ് ,ജില്ലാ വോളിബോൾ അസ്സോസിയേഷൻ പ്രസിഡൻ്റ്  സമദ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. 




വടകര, നാദാപുരം, പേരാമ്പ്ര,താമരശ്ശേരി സബ് ഡിവിഷൻ ടീമുകളും ഡി എച്ച് ക്യു ടീമും മൽസരത്തിൽ പങ്കെടുത്തു. 

വടകര സബ് ഡിവിഷൻ വിജയികളായ മൽസരത്തിൽ പേരാമ്പ്ര സബ് ഡിവിഷൻ റണ്ണർ അപ്പ് ആയി .വടകര സബ് ഡിവിഷനിലെ കളിക്കാരനും സംസ്ഥാന പോലീസ് വോളിബോൾ ടീമംഗവുമായ വരുണിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post