Trending

DYFI പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു





കൊടുവള്ളി:
എം കെ. മുനീർ MLA യുടെ സ്വർണ കള്ളക്കടത്ത് പങ്ക് അന്വേഷിക്കുക.
അമാന എംബ്രേസ് പദ്ധതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുക എന്നീ മുദ്രാവാക്യമുയർത്തി DYFI നേതൃത്വത്തിൽ കൊടുവള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കൂട്ടായ്മ DYFI സംസ്ഥാന പ്രസിഡന്റ്‌ വി. വസീഫ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. എം. സിറാജ് അധ്യക്ഷത വഹിച്ചു.

DYFI ജില്ലാ സെക്രട്ടറി 
പി. സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ. അരുൺ, പി പി ഷിനിൽ എന്നിവർ സംസാരിച്ചു,
ബ്ലോക്ക്‌ സെക്രട്ടറി ടി. മഹറൂഫ് സ്വാഗതവും, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ കെ. നിതുൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post