Trending

താമരശ്ശേരി IHRD കോളേജ് ഇലക്ഷനോടനുബന്ധിച്ച് സംഘർഷം, 4 പേർക്ക് പരുക്ക്



 


താമരശ്ശേരി :കോളേജ് ഇലക്ഷനോട് അനുബന്ധിച്ച് താമരശ്ശേരി IHRD കോളേജിന്
സമീപം കോരങ്ങാട് അങ്ങാടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ 4 പേർക്ക് പരുക്കേറ്റു.

  എം എസ് എഫ് പഞ്ചായത്ത് പ്രസിഡൻ്റ് തസ്ലീം, പഞ്ചായത്ത് MSF ട്രഷറർ ജവാദ്, SFI ഭാരവാഹികളായ അതുൽ, ഷിജാസ്,  എന്നിവർക്കാണ് പരുക്കേറ്റത്. 





 തസ്ലീമിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


കോളേജിന് സമീപമുള്ള കോരങ്ങാട് അങ്ങാടിയിൽ പ്രകടനം നടത്തി തിരെകെ പോകുന്ന അവസരത്തിലാണ് സംഘർഷമുണ്ടായത്.
പരുക്കേറ്റവർ ഇലക്ഷനോടനുബന്ധിച്ച് lHRD പരിസരത്ത് എത്തിയ സംഘടനാ പ്രവർത്തകരാണ്..



കോളേജിൽ ആകെയുള്ള 15 സീറ്റിൽ 12 എണ്ണം SFI യും, മൂന്നു സീറ്റിൽ UDSF ഉം വിജയിച്ചിരുന്നു.

Post a Comment

Previous Post Next Post