Trending

ജലജീവൻ പദ്ധതിക്കു വേണ്ടി കാന കീറി പൊട്ടി പൊളിച്ച റോഡുകൾ അടിയന്തരമായി നവീകരിച്ച് ഗതാഗത യോഗ്യമാക്കണം. INTUC





താമരശ്ശേരി : ജലജീവൻ പദ്ധതിക്കു വേണ്ടി
കാന കീറി പൊട്ടി പൊളിച്ച റോഡുകൾ അടിയന്തരമായി നവീകരിച്ച് ഗതാഗത യോഗ്യമാക്കണമന്ന് മോട്ടോർ ആൻഡ് എംപ്ലോയിസ് അസോസിയേഷൻ [ ഐ എൻ ടി യു സി ] താമരശ്ശേരി ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥ മൂലം ഓട്ടോ റിക്ഷകൾക്ക് മിക്ക ഗ്രാമീണ റോഡുകളിലൂടെയും സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയായി തൊഴിലിനെ തന്നെ ബാധിച്ചിരിക്കുകയാണന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി. മെംബർ മാർക്കുള്ള ഐഡൻ്റിറ്റി കാർഡ് വിതരണവും നടന്നു
പ്രസിഡൻ്റ് ടി.ആർ.ഒ. കുട്ടൻ ആധ്യക്ഷ്യം
വഹിച്ചു. അനീഷ് പൊടുപ്പിൽ , ചന്ദ്രൻ കെടവൂർ, എൻ.കെ. അജീഷ്, സി.ശിവരാജൻ ,ഷാജികുമാർ,
എ.കെ. ബാബുരാജൻ, പി.കെ. സിദ്ദിഖ്, എൻ.കെ. അബ്ദുൽ സത്താർ, കൃഷ്ണൻകുട്ടി, അബ്ദൽ സലിം എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post