ഉപഭോക്തൃ സേവന വാരാചരണത്തിന്റെ ഭാഗമായി KSEB ബാലുശ്ശേരി ഡിവിഷന് കീഴിലുള്ള ഉപഭോക്താക്കളുടെ സംഗമം താമരശ്ശേരി വ്യപാര ഭവൻ ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിച്ചു.
പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത്ത്. കെ. വി സ്വാഗതവും, ബാലുശ്ശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നിഷാബാനു സി. അധ്യക്ഷ പ്രസംഗവും, കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരൻ റിപ്പോർട്ടും അവതരിപ്പിച്ചു. കട്ടിപ്പാറ, കിഴക്കോത്ത്, ഉണ്ണികുളം തുടങ്ങിയ പഞ്ചായത്തുകളുടെ പ്രസിഡൻ്റുമാർ ,വിവിധ ജനപ്രതിനിധികൾ, വ്യാപരിവ്യവസായി സംഘടന പ്രതിനിധികള്‍ , റെസിഡന്റ് അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
സംഗമത്തിൽ പങ്കെടുത്ത ഉപഭോക്താക്കൾക്ക് വൈദ്യുതി സുരക്ഷ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കാക്കൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ കരീം ബി . കെ നൽകി. കെ.എസ്.ഇ.ബി. യുടെ വിവിധ ഓൺലൈൻ സേവനങ്ങളെ സംബന്ധിച്ച് സിസ്റ്റം സൂപ്പർവൈസർ ശ ലാലു. എം. കെ, ക്ലാസ് എടുത്തു. തുടർന്ന് നിരവധി ഉപഭോക്താക്കളുടെ പരാതികൾ ശ്രവിക്കുകയും അതിനുള്ള മറുപടി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ. മനോജ് നൽകുകയും ചെയ്തു.
ബാലുശ്ശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. പ്രശാന്തൻ. വി. കെ നന്ദി രേഖപ്പെടുത്തി.