കുന്ദമംഗലം: കോഴിക്കോട് നിന്നും മാനന്തവാടിയിലേക്കുള്ള KSRTC ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അടിവാരം സ്വദേശിയായ വിദ്യാർത്ഥിനിക്ക് ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ബസ് ഡ്രൈവറും, കണ്ടക്ടറും സി പി ആർ നൽകി ഉടൻ കാരന്തൂർ മർക്കസിന് സമീപമുള്ള ക്ലിനിക്കിൽ എത്തിച്ചു.
കോഴിക്കോട് നിന്നും ക്ലാസ് കഴിഞ്ഞ് അടിവാരത്തെ വീട്ടിലേക്ക് പോകുകയായിരുന്ന
വിദ്യാർത്ഥിനിക്കൊപ്പം സഹപാഠി മാത്രമാണ് ഉണ്ടായിരുന്നത്.
അതിനാൽ അര മണിക്കൂറോളം ബസ് ക്ലിനിക്കിൽ നിർത്തിയിട്ടു.പിന്നീട് വീട്ടുകാരെ വിവരമറിയിക്കുകയും, കുന്ദമംഗലത്തിന് സമീപമുള്ള ബന്ധു ഉടൻ എത്തിച്ചേരുമെന്ന് അറിയിച്ചതിനാൽ സഹപാഠിയേയും, മറ്റൊരു യാത്രക്കാരനെയും കൂടെ നിർത്തിയാണ് യാത്ര തുടർന്നത്. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.