താമരശ്ശേരി∙ ആളില്ലാത്ത വീട്ടിൽ സ്വർണാഭരണങ്ങൾ മോഷണം പോയി.താമരശ്ശേരി കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്.
മുൻവശത്തെ വാതിൽ പൊളിച്ചു അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണമാണ് മോഷ്ടിച്ചത്. ഷാഫി ഗൾഫിലാണ്. ഭാര്യ സാഹിതയും മക്കളും രണ്ട് ദിവസമായി അവരുടെ വീട്ടിൽ പോയതിനാൽ വീട് അടച്ചിട്ടിരിക്കയായിരുന്നു.
ഇന്നലെ രാത്രി 9 മണിയോടെ ഇവർ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.