Trending

നീലേശ്വരം വെടിക്കെട്ട് അപകടത്തിലെ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്.




കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിന് ഉത്തരവാദികളായ ഒന്നാം പ്രതി നീലേശ്വരം സ്വദേശി ഭരതൻ, രണ്ടാം പ്രതി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കിയതിനാൽ  ഒളിവിൽ പോയിരിക്കുകയാണ് ,ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാഞ്ഞങ്ങാട് DYSP ബാബു പെരിങ്ങത്തിനെ അറിയിക്കുക 9497990148, സംഭവത്തിൽ 4 പേർ മരിക്കുകയും, 152 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജില്ലക്ക് പുറത്ത് ലോഡ്ജുകളിലോ, റിസോട്ടുകളിലോ പ്രതികൾ താമസിക്കാൻ സാധ്യതയുള്ളതായാണ് പോലീസിന് സംശയം.

Post a Comment

Previous Post Next Post