Trending

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

കൊച്ചി : എംജി റോഡ് എം ബി മേനോന്‍ റോഡിലെ വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി അരയന്‍തോപ്പില്‍ സജാദ് (21), താമരശേരി നല്ലോടില്‍ ഗോകുല്‍ (24), മലപ്പുറം പുല്ലൂര്‍ മേനോന്‍ റോഡിലെ വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ റംസി റഹ്‌മാന്‍ (20) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്


വീടിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന യമഹ ആർ.എക്‌സ് 100 ആണ് പ്രതികൾ മോഷ്ടിച്ചത്. പനമ്പിള്ളി നഗർ ഭാഗത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി,എസ്‌.ഐ.മാരായ സന്തോഷ് കുമാർ, അനൂപ്, സി.പി.ഒമാരായ ഹരീഷ് ബാബു, ഉണ്ണിക്കഷ്ണൻ, ഷിഹാബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.





Post a Comment

Previous Post Next Post