കേരള സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണത്തിന് താമരശ്ശേരിയിൽ സ്വീകരണം നൽകി.
താമരശ്ശേരി: കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്കൂൾ കായികമേളയുടെ മുന്നോടിയായുള്ള ദീപശിഖ ഘോഷയാത്രക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി.
കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രയാണത്തിനു ശേഷം കോഴിക്കോട് ജില്ലയിൽ പ്രവേശിച്ച ദീപശിഖാ പ്രയാണത്തിന് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ താമരശ്ശേരിയിൽ ബാൻ്റ്, വാദ്യമേളങ്ങളോടെ ഉജ്വല വരവേൽപ്പാണ് നൽകിയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അബൂബക്കർ നയിക്കുന്ന ദീപശിഖ പ്രയാണമാണ് താമരശ്ശേരിയിൽ എത്തിയത്.
പ്രമുഖ കായിക താരങ്ങളുടെയും പൊതുജനങ്ങുടെയും സാന്നിധ്യത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി, തുടർന്ന് ഉച്ചക്ക് 12 മണിയോടെ താമരശ്ശേരി പോസ്റ്റ് ഓഫീസ് പരിസരത്തുള്ള ഗ്രൗണ്ടിൽ നിന്നും ഷോഷയാത്ര ആരംഭിച്ചു.
ഘോഷയാത്രയിൽ സ്‌കൗട്ട് ആൻ്റ് ഗൈഡ്‌സ്, എസ്‌പിസി,എൻസിസി,കായികതാരങ്ങൾ,കായിക അധ്യാപകർ, പ്രാദേശിക ക്ലബുകൾ നാട്ടുകാർ തുടങ്ങിയവർ അണിനിരന്നു. തുടർന്ന് ദീപശിഖാ റാലി ദേശീയപാത വഴി താമരശ്ശേരി ഗവ. യു.പി. സ്കൂളിലെത്തി.
താമരശ്ശേരിയിൽ നിന്നും പിന്നീട് പുറപ്പെട്ട ജാഥക്ക് കോഴിക്കോട് മോഡൽ ഹൈസ്ക്കൂൾ, രാമനട്ടു
കരഹൈസ്കൂകൂൾ എന്നിവിടങ്ങളിലും സ്വീകരണമൊരുക്കിയിട്ടുണ്ട്.